വ്ലോഗർ ജുനൈദിന്റെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്

വ്ലോഗർ ജുനൈദിന്റെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്

മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ജുനൈദ് (34) വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയിൽ അപകടത്തിൽപ്പെടുന്നത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. മഞ്ചേരിയിൽനിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കംനിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാൽ, ഇത് ഒത്തുതീർപ്പാക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി. ജുനൈദ് അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
<br>
TAGS : VLOGGER | DEATH | MALAPPURAM
SUMMARY : Vlogger Junaid’s death: Police say nothing unusual

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *