സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് മന്ത്രിസഭാ അംഗീകാരം

സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. രണ്ട് കോടിയില്‍ താഴെയുള്ള കരാറുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുളള കരാറുകാര്‍ക്ക് 4 ശതമാനം സംവരണം നല്‍കാനാണ് തീരുമാനം.

നേരത്തെ പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു. നിയമസഭയിലും ഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയിലും ഉപരിസഭയായ കൗണ്‍സിലിലും ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.

നടപ്പ് നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് നീക്കം. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം കാറ്റഗറി-II B എന്ന വിഭാഗത്തിൽ മുസ്‍ലിങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

 

TAGS: KARNATAKA | RESERVATION
SUMMARY: Cabinet Approves Amendment To KTPP Act For 4% Quota For Muslim Contractors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *