‘കടൽച്ചൊരുക്ക് ‘ നോവൽ പ്രകാശനം ചെയ്തു
▪️വി ആർ ഹർഷൻ എഴുതിയ നോവൽ കടൽച്ചൊരുക്ക് കവയത്രി ഇന്ദിരാ ബാലൻ ഗായിക ഹെനയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

‘കടൽച്ചൊരുക്ക് ‘ നോവൽ പ്രകാശനം ചെയ്തു

ബെംഗളൂരു: നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക് ‘ നോവൽ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കവയത്രി ഇന്ദിരാ ബാലൻ പ്രകാശനം നിർവ്വഹിച്ചു. ഗായിക ഹെന പുസ്തകം ഏറ്റുവാങ്ങി.

നോവലിസ്റ്റ് ഡോ. പ്രേംരാജ് കെ. കെ. പുസ്തകത്തെ പരിചയപ്പെടുത്തി. വല്ലപ്പുഴ ചന്ദ്രശേഖരൻ, സി ഡി തോമസ്, മോഹൻ ഗ്രോവുഡ്, കെ.ദാമു, കെ. കുഞ്ഞുരാമൻ, എസ്. സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു. നോവലിസ്റ്റ് വി ആർ ഹർഷൻ മറുപടിപ്രസംഗം നടത്തി. വി.കെ.വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.

<Br>
TAGS : BOOK RELEASE
SUMMARY: The novel “Kadalachorukku” was published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *