കരുവന്നൂര്‍ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ്

കരുവന്നൂര്‍ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ്

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്‌ച ഡല്‍ഹയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. കേസില്‍ കരുവന്നൂർ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി.

കേസന്വേഷത്തിൻ്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂർ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സ്വാഭാവിക മാറ്റം മാത്രമാണെന്നും കേസ് നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

TAGS : KARUVANNUR BANK FRAUD CASE
SUMMARY : Karuvannur black money case: K Radhakrishnan MP summoned again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *