ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശികളായ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണ് മരിച്ചത്. സർജാപുര റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. പാർട്ടിക്കിടെ യുവാക്കളിലൊരാൾ സമീപത്തുണ്ടായിരുന്ന യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് മൂവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിർമ്മാണത്തിലിരിക്കുന്ന അപാർട്മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാർട്ട്മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാർട്ട്മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Three youths killed during clash over holi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *