ട്രംപിൻ്റേത് സ്വാർത്ഥതയുടെ രാഷ്ട്രീയം- സി രവിചന്ദ്രൻ

ട്രംപിൻ്റേത് സ്വാർത്ഥതയുടെ രാഷ്ട്രീയം- സി രവിചന്ദ്രൻ

ബെംഗളൂരു: ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ട്രംപും പുട്ടിനും പയറ്റുന്നത് സ്വാർത്ഥതയുടെയും, അസഹിഷ്ണുതയുടെയും അപഹാസ്യ തന്ത്രങ്ങൾ എന്ന് സ്വതന്ത്ര ചിന്തകന്‍ സി.രവിചന്ദ്രൻ. പ്രമുഖ സ്വതന്ത്ര ചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബൽ  ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സയൻഷ്യ – 2025 ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിൽ പീസ് (Piece) മേകേഴ്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഇസിഎ ഹാളിൽ നടന്ന സെമിനാറിൽ പ്രഭാഷകരായ നയൻതാര പി.എസ്, പ്രീതി പരമേശ്വരൻ, ശില്പ ഗോപിനാഥ്, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ, അജേഷ് വയലിൽ എന്നിവർ വിവിധ ശാസ്ത്രീയ വിഷയങ്ങൾ അവതരിപ്പിച്ചു.  ബെംഗളൂരുവിലെ സ്വതന്ത്ര ചിന്തകരും ഗവേഷക വിദ്യാർഥികളുമടക്കം 200 ഓളം പേർ സെമിനാറിൽ പങ്കെടുത്തു.
<br>
TAGS : ESSENCE GLOBAL,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *