ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്

തിരുവനന്തപുരം: രാപകൽ സമരം 36–ാം ദിവസത്തിലേക്കു കടക്കുന്ന ഇന്ന് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഉപരോധം. എൻഎച്ച്എം ഇന്നു പ്രഖ്യാപിച്ചിട്ടുള്ള പരിശീലന പരിപാടി ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്നുള്ളവർ ഉപരോധസമരത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30 ന് സെക്രട്ടറിയേറ്റിന്‍റെ 4 ഗേറ്റും ആശമാർ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിൻ്റെ ഭാഗമായേക്കും.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപകൽ സമരം ആരംഭിച്ചത്.

ഇതിനിടെ ഉപരോധ ദിവസം തന്നെ സർക്കാർ ഏകദിന പരിശീലന പരിപാടി ആശമാർക്കായി സംഘടിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂർ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
<BR>
TAGS : ASHA WORKERS STRIKE
SUMMARY : ASHA Secretariat blockade today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *