മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ദേബേന്ദ്ര പ്രധാൻ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒഡിഷയിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തത് ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്നു. 1999 മുതല്‍ 2001 വരെ കേന്ദ്ര ഗതാഗത, കൃഷിവകുപ്പ് മന്ത്രിയായിരുന്നു ദേബേന്ദ്ര പ്രധാൻ.

ജനപ്രതിനിധി, എംപി എന്ന നിലയില്‍ തന്റെ കർത്തവ്യം കാര്യക്ഷമമായി ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ദേബേന്ദ്ര പ്രധാന്റെ നിര്യാണത്തിലൂടെ സംസ്ഥാനത്തിന് സ്വാധീനമുള്ള ഒരു നേതാവിനെയും ജനപ്രിയ രാഷ്‌ട്രീയക്കാരനെയുമാണ് നഷ്ടപ്പെട്ടതെന്ന് മുതിർന്ന ബിജെപി നേതാക്കള്‍ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Former Union Minister Debendra Pradhan passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *