സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് ജതിൻ ഹുക്കേരി. കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ രന്യയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രന്യ റാവുമായി 2024 നവംബര്‍ മാസത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ജതിന്‍ പറഞ്ഞു.

താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഡംബര ചടങ്ങിലായിരുന്നു രന്യ-ജതിന്‍ ഹുക്കേരി വിവാഹം. നവംബര്‍ മാസത്തില്‍ വിവാഹിതരായി. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഹി കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു. തങ്ങളുടെ എതിര്‍വാദം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു.

ജതിനുമായുള്ള വിവാഹത്തിന് ശേഷം രന്യ കുടുംബത്തില്‍ നിന്ന് അകന്നെന്ന് അവരുടെ രണ്ടാനച്ഛനും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ രാമചന്ദ്ര റാവു ആരോപിച്ചിരുന്നു. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെക്കുറിച്ച് അനേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ജതിന്‍ ഹുക്കേരിയെ കുറിച്ചും അന്വേഷണം നടത്തുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Ranya raos husband jatin approach court for protection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *