ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ് (60) എന്ന തൊഴിലാളിയാണ് മരിച്ചത്.

സ്ഫോടനത്തിൽ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൊഴിലാളികളെ ഈശ്വർ, ഹരീഷ്, മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. ഹരീഷ് ഗൗഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം നടന്നത്. ഈ സമയത്ത് ക്വാറിയിൽ പത്തിലധികം പേർ ജോലി ചെയ്യുകയായിരുന്നു. പോലീസ് സൂപ്രണ്ട് നിഖിൽ ബി, മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതിഗതികൾ പരിശോധിക്കാൻ ക്വാറി സന്ദർശിച്ചു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.

TAGS: BLAST
SUMMARY: Blast at quarry in Kolar, One worker killed on spot, three grievously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *