യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാലാണ് താത്കാലിമായുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഏപ്രിൽ ഒന്ന് മുതൽ 10 വരെ യശ്വന്ത്പുര സ്റ്റേഷനിൽ  ട്രെയിന്‍ നിര്‍ത്തില്ല.

കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) എസ്എംവിടി ബെംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെടും. ബനസവാഡി, ഹെബ്ബാൾ, ചിക്ബനാവർ വഴിയായിരിക്കും യാത്ര. കണ്ണൂർ-ബെംഗളൂരു ട്രെയിന്‍(16512) ഇതേവഴിയിലൂടെ രാവിലെ 7.45-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.


<br>
TAGS : RAILWAY | TRAIN DIVERSION
SUMMARY : Attention passengers; Kannur Express from Baiyyappanahalli till April 10

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *