പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു

പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: വയനാട് കേന്ദ്രീകരിച്ചുള്ള പുസ്തകവില്‍പ്പനശാലയായ പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ വിഷ്ണുമംഗലം കുമാര്‍, സ്വപ്ന ശശിധരന്‍, നിത്യലക്ഷ്മി എന്നിവരും പങ്കെടുത്തു മുഹമ്മദ് അബ്ബാസ് വായനക്കാരുമായി സംവദിച്ചു .പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഹമ്മദ് അബ്ബാസിന്റെ ‘അബുവിന്റെ ജാലകങ്ങള്‍’ എഴുത്തുകാരന്റെ കയ്യൊപ്പോടെ സമ്മാനമായി നല്‍കി.

മലയാളത്തിലെ മികച്ച സാഹിത്യ കൃതികളടക്കം ലഭ്യമാകുന്ന പുസ്തകസദ്യ കോമേഴ്‌സ്യല്‍ സ്ട്രീറ്റിലെ ഷോപ്പ് നമ്പര്‍ 177 പ്ലാസോ മാളിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പുസ്തകങ്ങള്‍ക്കും 25% കിഴിവ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്, ബെംഗളൂരുവില്‍ എല്ലായിടത്തും ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496245243
<BR>
TAGS : BOOK SHOP
SUMMARY : Bengaluru Branch of Pustakasadya started functioning.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *