കോലാർ കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

കോലാർ കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

ബെംഗളൂരു: കോൺഗ്രസ് നേതാവും കോലാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം ശ്രീനിവാസിൻ്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ശ്രീനിവാസിൻ്റെ ഭാര്യ ഡോ. എസ് ചന്ദ്രകല സമർപ്പിച്ച ഹർജയിലാണ് ജസ്റ്റീസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്‌.

സിഐഡി നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി നിരീക്ഷിച്ച കോടതി അന്വേഷണം സിബിഐക്ക് കൈമാറാനും അന്വേഷണം പുനരാരംഭിച്ച് 3 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ സി.ഐ.ഡി. അന്വേഷണത്തെ സ്വാധീനിക്കുമെന്നും ഹർജിയിൽ പരാതിക്കാരി വ്യക്തമാക്കി.

കോലാറിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ എം ശ്രീനിവാസ് 2024 നാണ് കൊല ചെയ്യപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലെത്തിയ ആറ് പേര്‍ മാരകായുധങ്ങൾ ഉപയോഗിച്ച് ശ്രീനിവാസിനെ ആക്രമിക്കുകയായിരുന്നു. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ബന്ധുവിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ശ്രീനിവാസ് സ്വകാര്യ ആശുപത്രിയ്ല്‍ വെച്ചാണ് മരിച്ചത്.

ലോക്കല്‍ പോലീസ് തുടക്കത്തില്‍ കേസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് സർക്കാർ സി.ഐ.ഡി. വിഭാഗത്തെ ഏൽപ്പിക്കുകയായിരുന്നു. സിഐഡി പോലീസ് അന്വേഷണം നടത്തി 9 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
<BR>
TAGS : KOLAR | MURDER CASE
SUMMARY : Kolar Congress leader’s murder: High Court hands over investigation to CBI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *