വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം സുരഭിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് ജനറൽ കൗൺസൽ, ലീഗൽ & കൊമേഴ്സ്യൽ അഫയേഴ്സ് ഹെഡ് ഗിരിജ രാജ്, കിൻഡർ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീവള്ളി എന്നിവർ മുഖ്യാതിഥികളായി.

വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയും അതുവഴി എങ്ങനെ സ്ത്രീകൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്നതിനെപ്പറ്റി  ഗിരിജ രാജ് വിശദീകരിച്ചു. സ്ത്രീകൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയെ ഫലപ്രദമായി അറിയാനും നേരിടാനുമുള്ള വഴികളെക്കുറിച്ചും ശ്രീവള്ളി ക്ലാസെടുത്തു.

സുരഭിയിലെ അമ്മമാരും യുവതികളും കുട്ടികളും ചേർന്ന് നൃത്തനൃത്യങ്ങളും ഗാനങ്ങളും മത്സരങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ അവതരിപ്പിച്ചു. രേഷ്മ കെ കുമാർ, അഞ്ജു ചന്ദ്രൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
<br>
TAGS : WOMENS DAY | KUNDALAHALLI KERALA SAMAJAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *