ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (ഒഎസ്എഫ്) എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് പരിശോധനകൾ നടത്തിയതെന്നും ഒഎസ്എഫും ചില അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കമ്പനി ഫെമ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന രീതിയിൽ ചില ഗുണഭോക്താക്കൾ ഈ ഫണ്ടുകൾ ഉപയോഗിച്ചെന്നതാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെക്കുറിച്ച് ഒഎസ്എഫ് പ്രതികരിച്ചിട്ടില്ല.

TAGS: ED RAID
SUMMARY: ED Raid in companies supported by George soros

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *