ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതി

ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതി

ബെംഗളൂരു: ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇത് സംബന്ധിച്ച ഭേദഗതി ബിൽ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ റോഡിലെ സൗകര്യങ്ങൾ മോശം അവസ്ഥയിലോ പൊതു സുരക്ഷയ്ക്കും ആരോഗ്യത്തിനും അപകടമുണ്ടാക്കുന്ന തരത്തിലോ ആണെങ്കിൽ അവ പൊതുതെരുവുകളായി പ്രഖ്യാപിക്കാൻ ബിബിഎംപിക്ക് അധികാരം നൽകുന്നതാണ് ബിൽ.

സോണൽ കമ്മീഷണർക്ക് ഇതിനുള്ള ഔദ്യോഗിക അനുമതി ബിബിഎംപി നൽകും. ഇതിന് പുറമെ ഡിജിറ്റൽ ഇ-സ്റ്റാമ്പിംഗ് പദ്ധതിക്കായി കർണാടക സ്റ്റാമ്പ് (ഭേദഗതി) ബില്ലും സർക്കാർ അവതരിപ്പിച്ചു. സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റത്തിന് പവർ ഓഫ് അറ്റോർണിയുടെ നിർബന്ധിത രജിസ്ട്രേഷൻ ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു.

TAGS: BBMP
SUMMARY: K’taka govt tables bill empowering BBMP to declare any road in Bengaluru as public

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *