റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ചു, യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായി; രണ്ട്‌ യുവാക്കള്‍ അറസ്റ്റിൽ

റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ചു, യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായി; രണ്ട്‌ യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായ്ബന്ന ബെലകുംപി (27), കെ.കെ. നഗർ സ്വദേശി സച്ചിൻ സിൻഡെ (26) എന്നിവരാണ് അറസ്റ്റിലായത്. യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായതോടെ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

‘മെന്റൽ മജ്‌നു’ എന്ന ഹ്രസ്വചിത്രത്തിനുവേണ്ടിയാണ് കൊലപാതകരംഗം ചിത്രീകരിച്ചത് പറയുന്നു. ഹുംനാബാദ് റിങ് റോഡിലായിരുന്നു ചിത്രീകരണം. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരാളെ മറ്റൊരു വ്യക്തി ഇരുമ്പ് ചുറ്റികകൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. നാട്ടുകാരെ അറിയിക്കുകയോ പോലീസിന്റെ അനുവാദം വാങ്ങുകയോ ചെയ്യാതെയായിരുന്നു ചിത്രീകരണം. യഥാര്‍ത്ഥ സംഭവമെന്ന രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ കലബുറഗി പോലീസ് സ്വമേധയാ കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്ചെയ്തു.
<br>
TAGS : ARRESTED | KALBURGI
SUMMARY : A murder scene was filmed on the road, and people got scared mistaking it for a real murder; Two people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *