അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരുക്കേല്‍പ്പിച്ചു

അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂർ: തൃശൂരിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുത്തിപറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

സ്റ്റേഷൻ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് ആക്രമണം നടത്തിയത്. മോഹനനും രതീഷും മുൻപ് അയൽവാസികളായിരുന്നു.ആ സമയത്തുള്ള വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് നിഗമനം.രതീഷിനും സംഘത്തിനുമായുള്ള അന്വേഷണം വടക്കാഞ്ചേരി പോലീസ് ആരംഭിച്ചു.
<BR>
TAGS : THRISSUR NEWS
SUMMARY Father and son attacked by goons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *