വീണാ ജോര്‍ജിന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല

വീണാ ജോര്‍ജിന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല

ന്യൂഡൽഹി: കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്ന് മന്ത്രി വീണാ ജോർജ്. അനുമതി കിട്ടാത്ത സാഹചര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി തിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള കത്തും മന്ത്രി പുറത്തുവിട്ടു. കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ ഇതുവരെ അതിനുള്ള സമയം ലഭിച്ചിട്ടില്ല. ആശാ വർക്കർമാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കാനിരുന്നത്.

എന്നാൽ മുൻകൂട്ടി ചോദിക്കാതെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന അറിയിപ്പ്. മന്ത്രി തിരക്കിലാണെന്നും കേരളാ ഹൗസിനെ അറിയിച്ചു. ഇന്നലെ ആശമാരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.
<br>
TAGS : VEENA GEORGE
SUMMARY : Veena George was not allowed to meet the Union Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *