കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചു

കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കി ഉയർത്തിയതായി സർക്കാർ അറിയിച്ചു. മറ്റ് അലവൻസുകൾ ചേർത്ത് നിലവിൽ ഒരു എംഎൽഎയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപ മാസം ലഭിക്കുന്നുണ്ട്. ശമ്പള വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഇത് അഞ്ച് ലക്ഷത്തോളമായി ഉയരും.

മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എം‌എൽ‌എമാർ, എം‌എൽ‌സിമാർ എന്നിവരുടെ ശമ്പളമാണ് വർധനവാണ് പ്രഖ്യാപിച്ചത്. എംഎൽഎമാരുടെ ശമ്പള വർധനവ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. സംസ്ഥാന നിയമസഭാംഗങ്ങളുടെ ശമ്പളം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശം കർണാടക സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റിയും നിയമസഭാംഗങ്ങളുടെയും (എം‌എൽ‌എ) മന്ത്രിമാരുടെയും ശമ്പളത്തിൽ 50 ശതമാനം വർധനവ് അനുവദിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി അടുത്തിടെ നടന്ന ഒരു യോഗത്തിൽ ശമ്പള വർധനവ് അംഗീകരിച്ചു.

ഇതോടെ സ്പീക്കർക്ക് 75,000 രൂപ മുതൽ 1,25,000 രൂപ വരെ, മുഖ്യമന്ത്രിക്ക് 75,000 രൂപ മുതൽ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവിന് 60,000 രൂപ മുതൽ 80,000 രൂപ വരെ, ചീഫ് വിപ്പിന് 50,000 രൂപ മുതൽ 70,000 രൂപ വരെ, എം‌എൽ‌എമാർ, എം‌എൽ‌സിമാർ എന്നിവർക്ക് 40,000 രൂപ മുതൽ 80,000 രൂപ വരെയാണ് ശമ്പള വർധനവ് ലഭിക്കുക.

 

TAGS: KARNATAKA | SALARY
SUMMARY: Karnataka Govt approves salary hike for mla

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *