ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനമായി നൽകും

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനമായി നൽകും

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക. മാർച്ച് 9ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിതും ടീമും കിരീടം ഉയർത്തി. 2002 നും 2013 നും ശേഷം ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.

തുടർച്ചയായി ഐസിസി കിരീടങ്ങൾ നേടുന്നത് സവിശേഷമാണ്. തിരശ്ശീലയ്ക്ക് പിന്നിൽ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ് എന്ന് ബിസിസിഐ പ്രതികരിച്ചു. ടൂർണമെന്റിലുടനീളം ടീം കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള ആദരമാണ് ഈ ക്യാഷ് അവാർഡ് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സമ്മർദ്ദഘട്ടത്തിലും വിജയം നേടാൻ ടീം സംയമനം പാലിച്ചു. ഈ വിജയം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് കളിക്കാർക്ക് ഒരു പ്രചോദനമാണ്. കഴിവ്, മാനസിക കരുത്ത്, വിജയ മനോഭാവം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ടീം വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

TAGS: SPORTS | INDIA
SUMMARY: BCCI announces cash reward for Indian team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *