ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്

ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്

ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പൊള്ളലേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് കഴിഞ്ഞ ദിവസം ബംഗളുരുവുത് വച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം.

സംഭവത്തിൽ പിയയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയും ചെയ്തു. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. ഉടൻ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് ഇരുവരും പ്രതികരിച്ചു. അതേസമയം, വെഡിംഗ് ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി ഉണ്ടായ അപകടത്തില്‍ ഇരുവരേയും ആശ്വസിപ്പിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്ത് വന്നു.

 

TAGS: PHOTOSHOOT
SUMMARY: Women gets injured during wedding photoshoot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *