സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ടെക്കി യുവാവ്

സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ടെക്കി യുവാവ്

ബെംഗളൂരു: സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ടെക്കി യുവാവ്. ഒരുമിച്ച് ജീവിക്കാൻ ഭാര്യ പ്രതിദിനം 5000 രൂപ ആവശ്യപ്പെട്ടുവെന്നും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ യുവാവ് ആരോപിച്ചു. ബെംഗളൂരു സ്വദേശി ശ്രീകാന്ത് ആണ് ഭാര്യക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വയാലിക്കാവൽ പോലീസ് സ്റ്റേഷനിൽ ഭാര്യ ബിന്ദുവിനെതിരെ ശ്രീകാന്ത് പരാതി നൽകി.

ഭാര്യ ബിന്ദുവും മാതാപിതാക്കളും പണത്തിനായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ ശ്രീകാന്ത് ആരോപിച്ചു. ബിന്ദു തന്റെ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഭാര്യ നിരന്തരം വഴക്കിടുന്നതുമൂലം വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനിടെ തന്‍റെ ജോലി നഷ്ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസിൽ നിന്നും വീഡിയോ കോൾ വരുമ്പോൾ ഭാര്യ ലാപ്ടോപ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്തെന്നും പരാതിയിലുണ്ട്.

വിവാഹമോചനത്തിനായി ബിന്ദു സമ്മതിച്ചെങ്കിലും നഷ്ടപരിഹാരമായി 45 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിലായിരുന്നു ശ്രീകാന്തിന്‍റെയും ബിന്ദുവിന്‍റെയും വിവാഹം. അന്ന് മുതൽ സന്തോഷത്തോടെ ഒരു ദിവസം പോലും കഴിഞ്ഞിട്ടെല്ലെന്നും യുവാവ് പറഞ്ഞു. ബിന്ദു പലപ്പോഴായി ആത്മഹത്യാഭീഷണി മുഴക്കാറുണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.

TAGS: BENGALURU
SUMMARY: Bengaluru techie allege wife tortures him to kill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *