അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിവാദത്തിൽ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. നിയമസഭാ സ്പീക്കർ യു. ടി ഖാദർ ആണ് എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സ്പീക്കറുടെ ഉത്തരവുകൾ അവഗണിച്ച് അച്ചടക്കമില്ലാത്തതും അനാദരവുള്ളതുമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് അംഗങ്ങൾ നിയമസഭാ നടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.

ഹൗസ് മാർഷലുകൾ എത്തിയാണ് എംഎൽഎമാരെ സഭയിൽ നിന്ന്  പുറത്താക്കിയത്. പ്രതിപക്ഷ ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ എച്ച്, പാട്ടീൽ, സി. എൻ. അശ്വത് നാരായൺ, എസ്.ആർ.വിശ്വനാഥ്, ബി.എ. ബസവരാജ്, എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് എ. കൊട്ടാൻ, ശരണു സലാഗർ, ശൈലേന്ദ്ര ബെൽഡേൽ, സി. കെ. രാമമൂർത്തി, യശ്പാൽ എ. സുവർണ, യശ്പാൽ എ. സുവർണ, മുനിരത്ന, ബസവരാജ് മട്ടിമൂട്, ധീരജ് മുനിരാജു, ചന്ദ്രു ലമാനി എന്നിവരാണ് സസ്പെൻഷനിലായ നിയമസഭാംഗങ്ങൾ.

സസ്‌പെൻഷൻ ഉത്തരവ് പ്രകാരം, അംഗങ്ങളെ നിയമസഭാ ഹാളിലേക്കും ലോബിയിലേക്കും ഗാലറികളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും. ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും, നിയമസഭാ അജണ്ടയിൽ അവരുടെ പേരിൽ ഏതെങ്കിലും വിഷയം ഉൾപ്പെടുത്തുന്നതിൽ നിന്നും വിലക്കും.

 

TAGS: SUSPENSION | BJP
SUMMARY: 18 BJP MLAS suspended amid ruckus, House marshals remove MLAs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *