കന്നഡ സിനിമ സംവിധായകൻ എ. ടി. രഘു അന്തരിച്ചു

കന്നഡ സിനിമ സംവിധായകൻ എ. ടി. രഘു അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകൻ എ. ടി. രഘു (76) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 9.20 ഓടെയായിരുന്നു അന്ത്യം. മാണ്ഡ്യദ ഗണ്ടു പോലുള്ള ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ്.

കന്നഡ ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായിരുന്നു. ആക്ഷൻ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നുമു. മാണ്ഡ്യദ ഗണ്ടു ഉൾപ്പെടെ 55 സിനിമകളും റിബൽ സ്റ്റാർ അംബരീഷിനെ നായകനാക്കി 27 സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മിഡിദ ഹൃദയ, ജയിലർ ജഗനാഥ്, ബേടേഗാര, ധർമ്മ യുദ്ധ, ന്യായ നീതി ധർമ്മ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് ശ്രദ്ധേയമായ ചില സിനിമകൾ. വെള്ളിയാഴ്ച രാവിലെ ആർ. ടി. നഗറിലെ വസതിയിൽ പൊതുദർശനത്തിനായി വെച്ച ശേഷം ഹെബ്ബാളിൽ സംസ്കാര ചടങ്ങുകൾ നടത്തി.

TAGS: KARNATAKA | CINEMA
SUMMARY: Kannada film director at raghu passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *