ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണം: സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണം: സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

ചെന്നൈ: ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം , ജോസ് കെ മാണി എം പി എന്നിവരും പങ്കാളികള്‍ ആകും. തൃണമൂല്‍ കോണ്‍ഗ്രസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജെഡി പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം യോഗത്തിനെതിരെ ചെന്നൈയില്‍ ബിജെപി ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തും.
<BR>
TAGS : M.K STALIN | PINARAYI VIJAYAN
SUMMARY : Lok Sabha constituency re delimitation: Stalin calls meeting today; Chief Minister Pinarayi will attend

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *