ബിഡദി ഹാഫ് മാരത്തോൺ; മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ നാളെ മാറ്റം

ബിഡദി ഹാഫ് മാരത്തോൺ; മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ നാളെ മാറ്റം

ബെംഗളൂരു : ബിഡദി ഹാഫ് മാരത്തോൺ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയത്തിൽ ഞായറാഴ്ച മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും ഞായറാഴ്ച പുലർച്ചെ 5 മണിക്ക് മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. ഞായറാഴ്ചകളിൽ സാധാരണയായി ട്രെയിൻ സർവീസുകൾ രാവിലെ 7 മണിക്കാണ് ആരംഭിക്കാറുള്ളത്. മജസ്റ്റിക്കിൽ നിന്ന് ചല്ലഘട്ടയിലേക്കുള്ള ട്രെയിനുകൾ പുലർച്ചെ 4 മണിക്ക് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: NAMMA METRO
SUMMARY: Namma metro services to start early tomorrow

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *