കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

തിരുവനന്തപുരം: കീം (കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ) ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കും. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. പരീക്ഷക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. 198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത്.

അതേസമയം എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സിലേക്കുള്ള (കീം 2024) കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024Candidate Portal’ എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് പരീക്ഷാ കമ്മിഷണറുടെwww.cee.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *