കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചികില്‍സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി പാണത്തൂർ സ്വദേശിനി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഹോസ്റ്റലില്‍ വെച്ച്‌ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. തുടർന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

സംഭവത്തില്‍ വനിതാകമ്മീഷനും യുവജന കമ്മീഷനും കേസെടുത്തിരുന്നു. കോളേജില്‍ വിദ്യാർഥികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു നേരിട്ടിരുന്നത്. മൂന്നാം വർഷ ജനറല്‍ നഴ്സിങ് വിദ്യാർഥിനിയായിരുന്നു മരിച്ച ചൈതന്യ.

TAGS : LATEST NEWS
SUMMARY : Nursing student dies after attempting suicide in Kanhangad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *