അല്‍ ഐനിൽ വീട്ടില്‍ തീപിടിത്തം, ശ്വാസംമുട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അല്‍ ഐനിൽ വീട്ടില്‍ തീപിടിത്തം, ശ്വാസംമുട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അൽ ഐനിൽ വീടിന് തീ പിടിച്ച് സ്വദേശി കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 6 മുതൽ 13 വരെ വയസ്സുള്ള കുട്ടികളാണ് കനത്ത പുകയിൽ ശ്വസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 9.30ന് നാഹിൽ ഏരിയയിലായിരുന്നു സംഭവം. അൽ കഅബി കുടുംബത്തിലെ കുട്ടികളായ തിയാബ് സഈദ് മുഹമ്മദ് അൽ കഅബി(13), സാലെം ഗാരിബ് മുഹമ്മദ് അൽ കഅബി(10), സഹോദരൻ ഹാരിബ് അൽ കഅബി(6) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു.

കുട്ടികള്‍ ഇവിടെ ഉറങ്ങി കിടക്കുകയായിരുന്നു. വളരെ പെട്ടെന്ന് തീപിടിത്തത്തെ തുടര്‍ന്ന കനത്ത പുക ഉയരുകുയും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു.  കുട്ടികളുടെ മുത്തശ്ശന്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീപ്പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. നിസ്സാര പൊള്ളലാണ് ഏറ്റത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു.

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
<BR>
TAGS : FIRE ACCIDENT
SUMMARY : Three children die in house fire in Al Ain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *