ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ വസ്തുക്കൾ കത്തിനശിച്ചു

ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ വസ്തുക്കൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫർണിച്ചർ കടയിലെ ഗോഡൗണിൽ വൻ തീപിടുത്തം. മല്ലേശ്വരത്തെ ദത്താത്രേയ ക്ഷേത്ര റോഡിനടുത്തുള്ള ഫർണിച്ചർ ഗോഡൗണിൽ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് ഗോഡൗൺ അടച്ചിരുന്നു. ഉടമകളും ജീവനക്കാരും വൈകുന്നേരം വീട്ടിലേക്ക് പോയിരുന്നു.

ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു. സംഭവത്തിൽ മല്ലേശ്വരം പോലീസ് കേസെടുത്തു.

TAGS: FIRE | BENGALURU
SUMMARY: Fire at furniture godown destroys goods worth lakhs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *