ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ബെംഗളൂരുവിന് ജയം

ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ബെംഗളൂരുവിന് ജയം

കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -2025 ന്റെ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു. വിരാട് കോഹ്ലിയുടെയും ഫില്‍ സാള്‍ട്ടിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ആർസിബിയുടെ ജയം.

നാല് ഫോറും മൂന്ന് സിക്‌സറുകളുമായി 30 പന്തുകളിലാണ് കോഹ്ലി അര്‍ധ ശതകം നേടിയത്. സുനിൽ നരെയ്ൻ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യർ (6), അങ്ക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസൽ (4), ഹർഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.

ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും യാഷ് ദയാൽ, റാസിക് സലാം, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വൈഭവ് അറോറ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരാണ് കൊൽക്കത്തയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്.

TAGS: SPORTS | IPL
SUMMARY: RCB won first match in IPL against kolkata

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *