കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെന്നസാന്ദ്രയിലെ സമാജം ഓഫീസില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമം ഉസ്താദ് ഫാറൂഖ് അമാനി ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഷാജി ഡി അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, കണ്‍വീനര്‍ സുരേഷ് കുമാര്‍, ജോയിന്‍ സെക്രട്ടറി അനില്‍ കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നിരവധി വിശ്വാസികള്‍ നോമ്പുതുറയിലും തുടര്‍ന്നുള്ള നിസ്‌കാരത്തിലും സംബന്ധിച്ചു. സമാജം അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
<br>
TAGS : IFTHAR MEET
SUMMARY : Kerala Samajam organized an Iftar gathering

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *