ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു

ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: ബൈക്കിന് മേൽ മരം പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരുവിൽ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. പുലകേശി നഗറിൽ അച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ബൗറിംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിനും അപകടത്തിൽ പരുക്കേറ്റു.

ശനിയാഴ്ച രാത്രിയോടെ നഗരത്തിലുടനീളം ശക്തമായ മഴ പെയ്തിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 30 മരങ്ങൾ കടപുഴകി വീണു. 48 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീണ മരങ്ങൾ മുറിച്ചുമാറ്റി സാധാരണ ഗതാഗതം പുനസ്ഥാപിക്കാൻ ബിബിഎംപി ടാസ്ക് ഫോഴ്സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബിബിഎംപി നിർദേശിച്ചു. മഴയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, മുൻകരുതലുകൾ എടുക്കണമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | ACCIDENT
SUMMARY: 3-year-old dies after tree falls on her amid heavy rains in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *