ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കും.

ബെംഗളൂരുവിന് പുറമെ കുടക്, ബീദർ, കലബുർഗി, വിജയപുര, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ലഭിച്ചേക്കും. ദക്ഷിണ കന്നഡയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

മാർച്ച് 25ന് ബെംഗളൂരു കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാസൻ, ശിവമൊഗ, ചിക്കമഗളൂരു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

യെലഹങ്കയിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. സൊന്നേനഹള്ളിയിൽ മാത്രം 60 മി.മി. മഴയാണ് റിപ്പോർട്ട്‌ ചെയ്തത്. മാരെനഹള്ളി, ബെട്ടാഹലസൂരു, ജക്കൂർ, വിദ്യാരണ്യപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.

TAGS: BENGALURU | RAIN
SUMMARY: Bengaluru to witness heavy rain in upcoming days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *