ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇതുവരെ പിടിയിലായത് 7539 പേർ

ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇതുവരെ പിടിയിലായത് 7539 പേർ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് ഇതുവരെ 7539 പേർ പിടിയിലായി. ഇതിൽ 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 5328 ഉം എൻ ഡി പി എസ് ആക്ടിന് കീഴിൽ വരുന്ന കേസുകളാണ്. ഡി ഹണ്ടിൻ്റെ ഭാഗമായി 72980 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധിച്ചു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കിഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
<br>
TAGS : D-HUNT | DRUG CASES
SUMMARY : Operation D-Hunt; 7539 people arrested so far

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *