ബെംഗളൂരു സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് ബോയിങ്

ബെംഗളൂരു സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് ബോയിങ്

ബെംഗളൂരു: ബെംഗളൂരുവിലെ എഞ്ചിനീയറിങ് ടെക്നോളജി സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിങ്. 2024 ഡിസംബറിലാണ് പിരിച്ചുവിടല്‍ നടന്നത്. ആഗോള തലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍.

ബോയിങ്ങിന് ഇന്ത്യയിൽ ഏകദേശം 7,000 ജീവനക്കാരുണ്ട്. ഇന്ത്യ കമ്പനിയുടെ ഒരു പ്രധാന വിപണി കൂടിയാണ്. ആഗോള തലത്തിൽ 10 ശതമാനത്തോളം ജീവനക്കാരെ വെട്ടികുറയ്ക്കുമെന്ന് ബോയിങ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ആഗോള തലത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്ന ബോയിങ്ങിന് പിരിച്ചുവിടൽ നടപടി അനിവാര്യമാണെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. ചില റോളുകൾ നീക്കം ചെയ്‌തിട്ടുണ്ടെങ്കിലും പുതിയ തസ്‌തികകള്‍ കൂട്ടിച്ചേര്‍ത്തതായും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവിലും ചെന്നൈയിലുമാണ് ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി സെന്‍റർ പ്രവര്‍ത്തിക്കുന്നത്. നൂതന എയ്‌റോസ്‌പേസ് ജോലികളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ബെംഗളൂരുവിലെ ക്യാമ്പസ്‌.

TAGS: BENGALURU | TERMINATION
SUMMARY: Boeing India terminates 180 engineering employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *