ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിരോധിത മാവോവാദി സംഘടനയുടെ ആന്ധ്രാപ്രദേശ്-ഒഡിഷ ബോർഡർ ഡിവിഷനുകീഴിലും തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവരുമാണ് കീഴടങ്ങിയത്.

ഇവരില്‍ അയാതു പൂനം, പാണ്ടു കുഞ്ചം, കോസി ടാമോ, സോന കുഞ്ചം, ലിംഗേഷ് പഡം എന്നിവർക്ക് രണ്ടു  ലക്ഷം രൂപ വീതം തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് ഇവർക്ക് ആനുകൂല്യം ലഭിക്കും. ഈ വർഷം ഇതുവരെയായി 107 മാവോവാദികൾ കീഴടങ്ങിയപ്പോൾ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേർ പിടിയിലായി.

അതേസമയം വ്യാ​ഴാ​ഴ്ചയുണ്ടായ ര​ണ്ടു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ഛത്തി​സ്ഗ​ഢി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന 30 മാ​വോ​വാ​ദി​ക​ളെ വ​ധി​ച്ചിരുന്നു. ബി​ജാ​പു​ർ ജി​ല്ല​യി​ൽ 26 മാ​വോ​വാ​ദി​ക​ളെ​യാ​ണ് വ​ധി​ച്ച​ത്. കാ​ങ്ക​റി​ൽ നാ​ലു പേ​രെ​യും ബി.​എ​സ്.​എ​ഫും സം​സ്ഥാ​ന പോ​ലീ​സി​ലെ ​പ്ര​ത്യേ​ക​സേ​ന​യും വെ​ടി​വെ​ച്ചു കൊ​ന്നു. ബി​ജാ​പൂ​രി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും ഏറ്റുമുട്ടലില്‍ മ​രി​ച്ചു.
<BR>

TAGS : MAOISTS ARRESTED | CHATTISGARH
SUMMARY : 22 Maoists, including six with huge bounty on their heads, surrender in Chhattisgarh

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *