ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പോലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും.

ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.

യോഗത്തില്‍ പോലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പോലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. കൂടാതെ എക്സൈസിന്റെ സ്ഥിരം പ്രതികളുടെ പട്ടിക പോലീസിന് കൈമാറും.

TAGS : LATEST NEWS
SUMMARY : Joint meeting against drug abuse led by Chief Minister today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *