സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ  നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റ യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കുശാൽനഗർ സ്വദേശി നിഷാന്ത് (35) ആണ് മരിച്ചത്. മൊബൈൽ ഷോപ്പ് ഉടമയായ നിഷാന്ത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായാണ് ചിക്കമഗളുരുവിലെത്തിയത്.

ഞായറാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം നിഷാന്ത് റിസോർട്ടിൽ മുറിയെടുത്തത്. തുടർന്ന് സ്വിമ്മിംഗ് പൂളിൽ നീന്താൻ ഇറങ്ങിയ നിഷാന്തിന്റെ നട്ടെല്ലിന് ഗുരുതമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിക്കമഗളുരു പോലീസ് കേസെടുത്തു.

TAGS: ACCIDENT | KARNATAKA
SUMMARY: Mobile shop owner succumbs to spinal cord injuries after diving into swim pool

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *