ആഫ്രിക്കയിൽ മലയാളികളടക്കം 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി

ആഫ്രിക്കയിൽ മലയാളികളടക്കം 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി

കാസറഗോഡ്‌ : ആഫ്രിക്കയിൽ രണ്ട് മലയാളികൾ അടക്കം പത്ത് കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. കാസറഗോഡ്‌ കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) ആണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയവരിലെ ഒരു മലയാളി. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരം പുറത്തുന്നിട്ടില്ല.

18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പൽ ഒഴിവാക്കിയെന്നാണ് വിവരം പാനമ രജിസ്ട്രേഷനുള്ള ‘വിറ്റൂ റിവർ’ കമ്പനിയുടെതാണ്‌ കപ്പൽ. മുംബൈ ആസ്ഥാനമായ ‘മെരി ടെക് ടാങ്കർ’ മാനേജ് മെൻറാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്.
<br>
TAGS : KIDNAPPED | PIRATES
SUMMARY: In Africa, 10 ship crew including Malayalis were kidnapped by pirates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *