ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി

ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്. കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്.

കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷത്തിന്റെ വജ്രവും ഉണ്ട്. 37. 48 കോടിയുടെ കൃഷി ഭൂമിയും ഉണ്ട്. 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യ കെട്ടിടങ്ങളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

The post ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി appeared first on News Bengaluru.

Powered by WPeMatico