അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം നല്‍കിയത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍, നേരത്തേ ഇഡി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ബാബുവിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

2011 മുതല്‍ 2016 വരെ എക്സൈസ് മന്ത്രിയായിരുന്നു അദ്ദേഹം. ആദ്യം അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് വിജിലൻസാണ് കേസ് അന്വേഷിച്ചത്. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയും കെ. ബാബുവിനെതിരെ നടപടികള്‍ ആരംഭിച്ചത്.

TAGS : LATEST NEWS
SUMMARY : ED files chargesheet against former minister K Babu in disproportionate assets case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *