അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

ബെംഗളൂരു: ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. വിജയപുരയില്‍ നിന്നുള്ള എംഎല്‍എയാണ് യത്‌നാല്‍. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും അച്ചടക്കം പാലിക്കാത്തതിന് കേന്ദ്ര അച്ചടക്ക സമിതി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. അച്ചടക്ക സമിതി നേരത്തേ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് യത്നാല്‍ നല്‍കിയ ശരിയായി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

മുന്‍പ് രണ്ടു തവണ അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസുകള്‍ എംഎല്‍എയ്ക്ക് അയച്ചിരുന്നു. എന്നാല്‍ യത്നാല്‍ ആവര്‍ത്തിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പുറത്താക്കല്‍ തീരുമാനത്തില്‍ എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

TAGS: KARNATAKA | BJP
SUMMARY: BJP expels Basangouda Patil Yatnal from party for 6 years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *