സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

സർഗ്ഗധാര ശാർങ്ഗധരൻ സ്മാരക പുരസ്‌കാരദാനം

ബെംഗളൂരു: സർഗ്ഗധാര ഏര്‍പ്പെടുത്തിയ ശാർങ്ഗധരൻ സ്മാരക പുരസ്കാരം ആദ്യകാല  ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്‌സി വിറ്റെക്കർക്ക്, പ്രസിദ്ധ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോക്ടർ സജിത്ത് ഏവൂരേത്ത് സമ്മാനിച്ചു. സർഗ്ഗധാരയുടെ ഭരണസമിതിയംഗം പി. കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കൺവീനർ പ്രസാദ് പൊന്നാടയണിയിച്ചു. മേഴ്‌സി വിറ്റേക്കർ ഗാനം ആലപിച്ചു. പ്രശസ്ത അഭിനേത്രി കമനീധരൻ മുഖ്യാതിഥിയായിരുന്നു.

രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, പ്രസിഡണ്ട്‌ ശാന്താ മേനോൻ, സെക്രട്ടറി കൃഷ്ണപ്രസാദ്, ട്രഷറർ ശ്രീജേഷ്, കൺവീനർ പ്രസാദ്, ഷാജി അക്കിത്തടം, കൃഷ്ണകുമാർ, മനോജ്‌, വിജയൻ, സേതുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
<BR>
TAGS : SARGADHARA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *