മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവെലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. സാമൂഹിക പ്രവര്‍ത്തകന്‍ സ്‌നേഹമയി കൃഷ്ണ നല്‍കിയ ഹര്‍ജിയിലാണ് നടപടി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് വിധി പറയുക. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ നേരിട്ട് ഹാജരായി കഴിഞ്ഞ ദിവസം തെളിവുകള്‍ നല്‍കിയിരുന്നു. ഇതോടെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി താല്‍ക്കാലികമായി മാറ്റിവെച്ചു.

മൈസൂരു നഗര വികസന അതോറിറ്റിയിലെ (മുഡ) ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. മുഖ്യമന്ത്രിയെ കൂടാതെ ഭാര്യ പാര്‍വതി ബിഎം, സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു എന്നിവരും കേസില്‍ പ്രതികളാണ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കി എന്നുമായിരുന്നു ആരോപണം.

4000 കോടി രൂപയുടെ അഴിമതിയാണ് നടന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. സഹോദരന്‍ മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. ആരോപണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രിയെ വിചാണ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു. ഗവര്‍ണറുടെ നടപടി ഹൈക്കോടതി അംഗീകരിക്കുകയും പിന്നാലെ പ്രത്യേക കോടതി ലോകായുക്ത പോലീസിന് അന്വേഷണച്ചുമതല നല്‍കുകയുമായിരുന്നു.

TAGS: MUDA SCAM | KARNATAKA
SUMMARY: Karnataka Court to Deliver Verdict in MUDA Scam Involving Chief Minister on April 3

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *