പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

പാലക്കാട്‌ ഫോറം ബെംഗളൂരു വനിതാ ദിനാഘോഷം

ബെംഗളൂരു:  പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗം ഉഷസ്സിന്റെ വനിതാ ദിനാഘോഷവും വുമൺ അച്ചിവമെന്റ് അവാർഡ് ദാന ചടങ്ങും ജാലഹള്ളി മേദരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് ആഘോഷിച്ചു. ഉഷസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിവ്യ ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക സിനിമാ പ്രതിഭ കമനീധരൻ മുഖ്യാതിഥി ആയിരുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 4 പേരാണ് ഈ വർഷം അവാർഡിന് അർഹരായത്. ഹിന്ദി എഴുത്തുകാരിയും അധ്യാപികയുമായ രേഖ പി മേനോൻ, അർബുദ്ധ രോഗ വിദഗ്ധ ഡോ രശ്മി പാലിശ്ശേരി , നിയമ വിദ്യാർഥിയും നർത്തകിയും സിനിമാ നടിയുമായ മാളവിക നന്ദൻ മാധ്യമ പ്രവർത്തക ആഷ് ആഷിത എന്നിവരാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.
<BR>
TAGS : WOMENS DAY
SUMMARY : Palakkad Forum Bengaluru Women’s Day Celebration

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *