മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന്  മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്. നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5 രൂപയായി നിശ്ചയിച്ചിരുന്നു, എന്നാൽ പുതിയ തീരുമാനപ്രകാരം സെസ് 12 രൂപയായി വർധിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

അതേസമയം സെസ് വർധനവ് അശാസ്ത്രീയമാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. ബെംഗളൂരുവിൽ മാലിന്യ സംസ്കരണം വർഷങ്ങളായി വലിയ പ്രശ്നമാണ്. സെസ് കിലോയ്ക്ക് 12 രൂപയായി ഉയർത്തുന്നത് അശാസ്ത്രീയമാണ്. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്തമാണ്. അതിനു പ്രത്യേക ചാർജ് നൽകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: BBMP | BENGALURU
SUMMARY: Waste generators to pay more garbage cess from April 1, hoteliers oppose move

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *