യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. സൗത്ത് – ഈസ്റ്റ്‌ ബെംഗളൂരുവിലാണ് സംഭവം. ഗൗരി അനിൽ സാംബ്രേക്കർ എന്ന ഗൗരി ഖേഡേക്കർ (32) ആണ് മരിച്ചത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറിനൊപ്പം (36) ഹുളിമാവിനടുത്തുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു ഇരുവരും.

ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. നഗരത്തിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരാണ് ഇവർ. കഴിഞ്ഞ ദിവസമാണ് ഗൗരിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. നിലവിൽ രാകേഷ് രാജേന്ദ്രയെ കുറിച്ച് വിവരം ലഭ്യമല്ല. ഗൗരിയുടേത് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഹുളിമാവ് പോലീസ് കേസെടുത്തു.

TAGS: CRIME | BENGALURU
SUMMARY: Woman murdered in Bengaluru, body stuffed in suitcase

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *