ഹണി ട്രാപ്പ്; കേസന്വേഷണ ചുമതല സിഐഡിക്ക്

ഹണി ട്രാപ്പ്; കേസന്വേഷണ ചുമതല സിഐഡിക്ക്

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ്. സഹകരണ മന്ത്രി കെ.എൻ. രാജണ്ണ നൽകിയ പരാതിയെ തുടർന്നാണ് ഹണി ട്രാപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി.ജി.പി. അലോക് മോഹന്റെ മേലോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി വസന്ത് നഗറിലെ മന്ത്രി രാജണ്ണയുടെ ഔദ്യോഗിക വസതിയിൽ സിഐഡി സംഘം പരിശോധന നടത്തി.

നിലവിൽ രാജണ്ണയുടെ വസതിയിൽ സിസിടിവി ക്യാമറകളില്ല. സന്ദർശകരുടെ വിശദാംശങ്ങൾ ഒരു ലെഡ്ജറിലും രേഖപ്പെടുത്തിയിട്ടില്ല. നൂറുകണക്കിന് സന്ദർശകരിൽ ആരാണ് ഹണി ട്രാപ്പ് ഉദ്ദേശിച്ച് മന്ത്രിയെ സമീപിച്ചതെന്നും വ്യക്തമല്ല. പരിസരത്തുള്ള വീടുകളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് സിഐഡി വൃത്തങ്ങൾ അറിയിച്ചു.

TAGS: HONEY TRAP
SUMMARY: CID to probe honey trap case against minister rajanna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *